കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ സമരം; സര്‍വീസുകള്‍ മുടങ്ങി

Posted on: October 16, 2018 9:43 am | Last updated: October 16, 2018 at 12:27 pm

തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടര്‍ ജോലികള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് , കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം.

സംയുക്ത തൊഴിലാളി യൂണിയന്റെ നേത്യത്വത്തില്‍ നടക്കുന്ന സമരം സംസ്ഥാനവ്യാപകമായി നടത്താനാണ് സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമരത്തെത്തുടര്‍ന്ന്് ഈ ഡിപ്പോകളിലെ ബസ് സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറില്‍ പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് സമരം.