വിമാനത്തില്‍നിന്നും വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരുക്ക്

Posted on: October 15, 2018 10:08 am | Last updated: October 15, 2018 at 11:40 am

മുംബൈ: മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍നിന്നും വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരുക്കേറ്റു.

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. വിമാനത്തിന്റെ വാതില്‍ അടക്കുന്നതിനിടെയാണ് 53 കാരിയായ എയര്‍ഹോസ്റ്റസ് വീണത്. ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.