അനാഥകള്‍ക്ക് 20 കോടി; മര്‍കസ് ഓര്‍ഫന്‍ കെയര്‍ ഉദ്ഘാടനം ബുധനാഴ്ച

Posted on: October 14, 2018 11:51 pm | Last updated: October 14, 2018 at 11:51 pm

കോഴിക്കോട്: 4,844 അനാഥകള്‍ക്കുള്ള വാര്‍ഷിക വിഹിതമായ 20 കോടി വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 18ന് മര്‍കസ് ക്യാമ്പസില്‍ നടക്കും. മര്‍കസിന്റെ കീഴിലെ ഓര്‍ഫന്‍ കെയര്‍ പദ്ധതി പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏറ്റെടുത്ത അനാഥര്‍ക്കാണ് സഹായം നല്‍കുക.

രാവിലെ പത്ത് മുതല്‍ നടക്കുന്ന പരിപാടി മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ഓര്‍ഫന്‍ സമ്മിറ്റ് എന്ന പരിപാടിയുടെ ഈ വര്‍ഷത്തെ വിതരണോദ്ഘാടനമാണ് നടക്കുന്നത്.
ഒന്ന് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ള അനാഥകളാണ് മര്‍കസ് ഓര്‍ഫന്‍ കെയര്‍ പദ്ധതിയിലുള്ളത്. ഇവരുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയ സര്‍വതലത്തിലുള്ള ചെലവുകള്‍ക്ക് ആവശ്യമായ തുകയാണ് മര്‍കസ് വിതരണം ചെയ്യുന്നത്.
ഓര്‍ഫന്‍ കെയറിന്റെ 16ാമത് വാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്. രാജ്യത്തെ നാല് സോണുകളായി തിരിച്ച് അനാഥകളെ കണ്ടെത്തിയാണ് ഈ പദ്ധതി നടത്തുന്നത്.