Connect with us

Sports

മത്സരത്തിന് മുന്‍പ് 20 തവണ ടോയ്‌ലറ്റില്‍ പോകുന്നയാളെ എങ്ങിനെ നേതാവെന്ന് വിലയിരുത്തും? മെസി മഹാനല്ലെന്ന് മറഡോണ

Published

|

Last Updated

ദുബായ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ മഹാനായ താരമെന്ന് വിലയിരുത്തുന്നതിനെ എതിര്‍ത്ത് ഇതിഹാസതാരം ഡിയഗോ മറഡോണ. മെസ്സി ക്ലബ്ബിനുവേണ്ടി ഒരു താരവും രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ മറ്റൊരാളുമാണെന്ന് മറഡോണ അഭിപ്രായപ്പെട്ടു.
ബാഴ്‌സലോണ ക്ലബ്ബിനുവേണ്ടി കളിക്കുമ്പോള്‍ നല്ല കക്കാരനാകുന്നു.

എന്നാല്‍ രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ മറ്റൊരാളാണ്. ഒരു നല്ല നേതാവാകാന്‍ മെസ്സിക്ക് കഴിയുന്നില്ല. ളിമത്സരത്തിന് മുന്‍പ് 20 തവണ ടോയ്‌ലറ്റില്‍ പോകുന്നയാളെ എങ്ങിനെയാണ് നല്ല നേതാവെന്ന് വിലയിരുത്തുകയെന്ന് മറഡോണ ഒരു അഭിമുഖത്തില്‍ ചോദിച്ചു.

കടുത്ത സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ മെസ്സി കളിക്കളത്തില്‍ ഛര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മറഡോണയുടെ പ്രതികരണം.
മികച്ച താരമാണ് മെസ്സിയെന്നതില്‍ സംശയമില്ല. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ നയിക്കാന്‍ പ്രാപ്തനല്ല.