രഞ്ജി: കേരളത്തെ സച്ചിന്‍ ബേബി നയിക്കും

Posted on: October 14, 2018 11:35 pm | Last updated: October 14, 2018 at 11:35 pm

കൊച്ചി: 2018- 2019 സീസണിലേക്കുള്ള കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിന്റെ നായകന്‍. ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍, വി എ ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, അക്ഷയ് കെ സി, സന്ദീപ് വാര്യര്‍, നിദീഷ് എം ഡി ബേസില്‍ തമ്പി, രാഹുല്‍. പി, വിനൂപ് എസ് മനോഹരന്‍ എന്നിവരാണ് ടീമംഗങ്ങള്‍. ഡേവ് വാട്ട്മോറിന്റെ കീഴിലാണ് ടീമിന്റെ പരിശീലനം. ക്യാമ്പ് 19 മുതല്‍ 28വരെ തിരുവനന്തപുരത്ത് നടക്കും.

എലൈറ്റ് ബി ഗ്രൂപ്പില്‍ ഹൈദരാബാദ്, ആന്ധ്രപ്രദേശ്, ബംഗാള്‍, മധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. നവംബര്‍ ഒന്നുമുതല്‍ നാലുവരെ തിരുവനന്തപുരത്താണ് ആദ്യ മത്സരം. ഹൈദരാബാദാണ് എതിരാളികള്‍. നവംബര്‍ 12-15 ആന്ധ്രപ്രദേശ് (തിരുവനന്തപുരം), നവംബര്‍ 20-23 ബംഗാള്‍ (കൊല്‍ക്കത്ത), നവംബര്‍ 28-ഡിസംബര്‍ ഒന്ന് മധ്യപ്രദേശ് (തിരുവനന്തപുരം), ഡിസംബര്‍ ആറ്-ഒമ്പത് തമിഴ്‌നാട് (തമിഴ്‌നാട്), ഡിസംബര്‍ 14-17 ഡല്‍ഹി (തിരുവനന്തപുരം), ഡിസംബര്‍ 30-ജനുവരി രണ്ട് പഞ്ചാബ് (പഞ്ചാബ്), ജനുവരി ഏഴ്-10 ഹിമാചല്‍ പ്രദേശ് (ഹിമാചല്‍ പ്രദേശ്) എന്നിങ്ങനെയാണ് മത്സരങ്ങള്‍.