Connect with us

International

നേപ്പാളില്‍ ഒമ്പത് പര്‍വതാരോഹകരുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

കാട്മണ്ഡു: നേപ്പാളിലെ ഗുര്‍ജാ കൊടുമുടിയില്‍ ഒമ്പത് ദക്ഷിണ കൊറിയക്കാരായ പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശക്തമായ കാറ്റിലും മഞ്ഞ് വീഴ്ചയിലുംപെട്ട് ഇവരുടെ ക്യാമ്പ് പൂര്‍ണമായും നശിച്ച നിലയിലായിരുന്നു. ഇവരുടെ സംഘത്തിലെ മുഴുവന്‍പേരും മരിച്ചിട്ടുണ്ട്. ക്യാമ്പില്‍നിന്നും 500 മീറ്ററോളം മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ട്രക്കിംഗ് സംഘടിപ്പിച്ച നേപ്പാളിലെ വാങ്ചു ഷേര്‍പ്പ ട്രെക്കിങ് ക്യാമ്പ് അധിക്യതരാണ് അപകടം പോലീസിലറിയിച്ചത്. 7,193 മീറ്റര്‍ ഉയരമുള്ള ഗുര്‍ജ കൊടുമുടിക്ക് താഴെവെച്ചാണ് സംഘം അപകടത്തില്‍പ്പെട്ടത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ 14 കൊടുമുടികള്‍ കീഴടക്കിയ കിം ചാംഗ് ഹോയും ഈ സംഘത്തിലുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്.