മാര്‍ക്കറ്റില്‍വെച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യ മരിച്ചു; മകന്‍ ഗുരുതരാവസ്ഥയില്‍

Posted on: October 14, 2018 12:14 pm | Last updated: October 14, 2018 at 1:16 pm

ചണ്ടീഗഢ്: ഹരിയാനയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ജഡ്ജിയുടെ ഭാര്യ മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ക്രിഷന്‍ കാന്ത് ശര്‍മയുടെ ഭ്രായ ഋതുവാണ് മരിച്ചത്. ഇവരുടെ മകന്‍ വെടിയേറ്റ് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരം സെക്ടര്‍ 49ലെ ആര്‍ക്കേഡിയ മാര്‍ക്കറ്റിലാണ് സംഭവം

ഋതുവിനും മകന്‍ ധ്രുവിനും നേരെ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിംഗ് വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം ഷോപ്പിംഗിനെത്തിയതായിരുന്നു ഇരുവരും ആദ്യം ഋതുവിനെ വെടിവെച്ചിട്ട ശേഷം പിന്നീട് ധ്രുവിനുനേരെയും വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച് വന്ന കാറില്‍ മഹിപാല്‍ സിംഗ് രക്ഷപ്പെട്ടു. ഇയാളെ ഇതിന് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.