എടിഎം കവര്‍ച്ച: മോഷ്ടാക്കള്‍ സെക്കന്തരബാദിലെത്തിയതായി സൂചന

Posted on: October 14, 2018 10:34 am | Last updated: October 14, 2018 at 11:30 am

കൊച്ചി: ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം കവര്‍ച്ച നടത്തിയ പ്രതികള്‍ സെക്കന്ദരാബാദില്‍ എത്തിയതായി പോലീസിന് സൂചന ലഭിച്ചു. ത്യശൂരില്‍നിന്നും രക്ഷപ്പെട്ട സംഘത്തിലെ മുഖസാദ്യശ്യമുള്ളവര്‍ സെക്കന്തരാബാദിലെ മാര്‍ക്കറ്റില്‍ എത്തിയതായാണ് സൂചന. ഇവരുടെ ചിത്രകള്‍ സെക്കന്ദരാബാദ് പോലീസ് കേരള പോലീസിന് കൈമാറിയിട്ടുണ്ട്.

അതേ സമയം കവര്‍ച്ചക്കാര്‍ വാഹനം തട്ടിയെടുത്ത കോട്ടയത്തും വാഹനം ഉപേക്ഷിച്ച ചാലക്കുടിയിലും അന്വേഷണ സംഘം വീണ്ടും പരിശോധനക്കായി പോകും. കവര്‍ച്ചക്കാര്‍ ഇവിടെ എങ്ങിനെയെത്തി, മോഷണത്തിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്നീ കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കു. സൗത്ത് ഇന്ത്യന്‍ ബേങ്കിന്റേയും എസ്ബിഐയുടേയും എടിഎമ്മുകളില്‍നിന്നായി കഴിഞ്ഞ ദിവസം 35 ലക്ഷം രൂപയാണ് മോഷണം പോയത്.