ദമ്മാം: ജുബൈലില്‍ ഫാക്ടറിയില്‍ വാതകം ചേര്‍ന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ജുബൈലിലെ ജിനാ കമ്പനിയിലാണ് വാതകം ചോര്‍ന്നത്. വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് വാതക ചോര്‍ച്ച അടക്കുകയും പ്രത്യേക ഉപകരണം ഉപയോഗിച്ച് അന്തരീക്ഷത്തില്‍ നിന്ന് വാതകം നീക്കം ചെയ്യുകയും ചെയ്തു. ആളപായമില്ലെന്നും ആശങ്ക വേണ്ടെന്നും ജുബൈല്‍ റോയല്‍ കമ്മീഷന്‍ വക്താവ് ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ അബ്ദുല്‍ ഖാദിര്‍ അറിയിച്ചു.