ദമ്മാം: എക്‌സിറ്റില്‍ പോകുന്ന തൊഴിലാളിയുടെ ബാക്കി കാലപരിധിക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് തുക തിരിച്ചു പിടിക്കാന്‍ തൊഴിലുടമക്ക് അവകാശമുണ്ടായിരിക്കുമെന്ന് സഊദി ആരോഗ്യ ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി. ബാക്കി കാല പരിധിക്കുള്ള തുക ലഭിക്കാന്‍ തൊഴിലാളി എക്‌സിറ്റില്‍ പോയ രേഖയുമായി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിക്കുകയാണ് വേണ്ടത്.
തൊഴിലാളി ചികിത്സാ തേടാത്തതിന്റെ പേരില്‍ ഇന്‍ഷ്വറന്‍സ് തുക മടക്കി വാങ്ങാന്‍ തൊഴിലുടമക്ക് അര്‍ഹതയുണ്ടാവില്ല.
രാജ്യത്തെ വിദേശികളെ പോലെ തന്നെ സ്വദേശികള്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുമെന്ന് സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. 2017 ലെ കണക്ക് പ്രകാരം സഊദിയില്‍ 12 ലക്ഷം പേരാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയിലുള്ളത്.