Connect with us

National

ബേങ്ക് ഓഫ് മൗറിഷ്യസ് മുംബൈ ശാഖയില്‍ നിന്ന് 143 കോടി തട്ടി

Published

|

Last Updated

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിന്റെ ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ശാഖയില്‍ നിന്ന് 143 കോടി രൂപ തട്ടിയതായി പരാതി. വിദേശത്ത് നിന്ന് ബേങ്കിന്റെ സര്‍വര്‍ ഹാക്ക് ചെയ്ത ശേഷമായിരുന്നു തട്ടിപ്പ്. ഒരാഴ്ച മുമ്പാണ് ബേങ്ക് അധികൃതര്‍ മുംബൈ പോലീസിന്റെ എക്കണോമിക്‌സ് ഒഫന്‍സ് വിംഗിന് പരാതി നല്‍കിയത്.

സര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് എക്കണോമിക്‌സ് ഒഫന്‍സ് വിംഗ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ബേങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest