സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ എടിഎം കൊള്ളയടിച്ചു; 35 ലക്ഷം കവര്‍ന്നു

Posted on: October 12, 2018 12:04 pm | Last updated: October 12, 2018 at 2:27 pm

തൃശൂര്‍/എറണാകുളം: സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ വന്‍ എടിഎം കവര്‍ച്ച. തൃശൂര്‍ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമാണ് എടിഎമ്മുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ആകെ 35 ലക്ഷം രൂപയാണ് കവര്‍ന്നത്. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബേങ്ക് എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപയാണ് കവര്‍ന്നത്. എടിഎം മെഷീന്‍ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് കവര്‍ച്ച നടത്തിയത്.

ദേശീയപാതയിലെ എടിഎമ്മാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊള്ളയടിച്ചത്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ചാണ് കവര്‍ച്ച നടത്തിയത്.
ഇരുമ്പനത്തെ എടിഎം കൗണ്ടറില്‍നിന്ന് 25 ലക്ഷം രൂപയാണ് കവര്‍ന്നത്. എസ്ബിഐ എടിഎം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.