കര്‍ണാടക മന്ത്രിസഭയിലെ ബി എസ് പി മന്ത്രി എന്‍ മഹേഷ് രാജിവെച്ചു

Posted on: October 11, 2018 8:54 pm | Last updated: October 11, 2018 at 9:05 pm

ബംഗളൂരു: കര്‍ണാടക പ്രാഥമിക വിദ്യഭ്യാസ മന്ത്രി എന്‍ മഹേഷ് രാജിവെച്ചു. സ്വകാര്യ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ബിഎസ്പി അംഗമാണ് മഹേഷ്. എംഎല്‍എ ആയി തുടരുമെന്നും മണ്ഡലത്തിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി നിലപാട് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് ബിഎസ്പി മന്ത്രി കുമാരസ്വാമി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.