മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തിരിമറി നടത്തുന്നവര്‍ ജാഗ്രതൈ! ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷന്‍

Posted on: October 11, 2018 1:50 pm | Last updated: October 11, 2018 at 1:50 pm

റിയാദ്: സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ അവധി ലഭിക്കുന്നതിനായി വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയോ തിരിമറി നടത്തുകയോ ചെയ്താല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

വ്യാജ രേഖയുണ്ടാക്കുന്ന പരിധിയില്‍ ഉള്‍പ്പെടുത്തി ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ നേരിടേണ്ടിവരും. തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടാക്കല്‍, ഇതിന് കൂട്ടു നില്‍ക്കല്‍ എന്നിവയെല്ലാം കുറ്റകൃത്യത്തില്‍ ഉള്‍പ്പെടും.