ദമ്മാം. പത്ത് മാസത്തിനിടെ വാഹനങ്ങളുടെ ആറ് ലക്ഷം വ്യാജ സ്പയര്‍ പാര്‍ടസുകള്‍ പിടികൂടിയതായി സഊദി വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഉപയോഗിച്ചതും കാലാവധി അവസാനിച്ചതുമായ അന്‍പതിനായിരം ടയറുകളും കണ്ടെടുത്തു. 2018ല്‍ 1,86,000 പരിശോധനകളാണ് നടത്തിയത്. അന്താരാഷ്ട്ര കമ്പനികളുടെ പേരിലാണ് വ്യാജ സ്പയര്‍ പാര്‍ട്‌സുകള്‍ വില്‍പ്പന നടത്തുന്നത്.
അമേരിക്ക, തായ്‌ലാന്‍ഡ്, തായ്‌വാന്‍, ഇന്തോനേഷ്യ, ഇറ്റലി, തുര്‍ക്കി, മെക്‌സിക്കോ, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് സഊദിയിലേക്കു സ്പയര്‍ പാര്‍ട്ട്‌സുകള്‍ ഇറക്കുമതി ചെയ്യുന്നത്. വ്യാജ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവുമാണ് ശിക്ഷ ലഭിക്കുക.