Kerala
നവകേരളത്തിന് കൈത്താങ്ങാകാന്‍ 'സിറാജും'


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിറാജ് ജീവനക്കാര്‍ സമാഹരിച്ച തുക മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല കൈമാറുന്നു
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പിന്തുണയുമായി സിറാജും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിറാജ് ജീവനക്കാരില്‍ നിന്ന് സമാഹരിച്ച ധനസഹായം മാനേജിംഗ് എഡിറ്റര്‍ എന്‍ അലിഅബ്ദുല്ല, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വെച്ചാണ് തുക നല്‍കിയത്.
സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ റഷീദ് കെ മാണിയൂര്‍, എച്ച് ആര്‍ മാനേജര്‍ ടി കെ സി മുഹമ്മദ്, തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീര്‍ എന്നിവരും പങ്കെടുത്തു.
നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മാനേജിംഗ് എഡിറ്റര്‍ പറഞ്ഞു.