ടി വി എസ് പുതിയ ജുപ്പിറ്റര്‍ ഗ്രാന്‍ഡെ അവതരിപ്പിച്ചു

Posted on: October 8, 2018 10:13 pm | Last updated: October 8, 2018 at 10:13 pm

കൊച്ചി : പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി, ടി വി എസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാര്‍ലൈറ്റ് നീല നിറത്തില്‍, പുതുമയാര്‍ന്ന ഒട്ടേറെ ഘടകങ്ങളോടെ എത്തുന്ന ടിവി എസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡ് പ്രൗഡിയുടെയും ചാരുതയുടെയും മിശ്രണമാണ്.

ടി വി എസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡില്‍ ഇതാദ്യമായി, പൊസിഷന്‍ ലാംപോടു കൂടിയ, എല്‍ഇ ഡി ടെക്‌ഹെഡ് ലാംപ് സജ്ജീകരിച്ചിരിക്കുന്നു. എക്കണോ മീറ്ററോടുകൂടിയ ഡിജിറ്റല്‍ അനലോഗ് മീറ്ററും ഉണ്ട്. ഈ വിഭാഗത്തില്‍ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ഡയമണ്ട് കട്ട് അലോയ് വീലുകളും സ്വതന്ത്രമായ അഡ്ജസ്റ്റബിള്‍ ഷോക്‌സും ഇതിന്റെ ശ്രദ്ധേയമായ ഫീച്ചറുകളാണ്.

ടി വി എസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡിന്റെ സ്റ്റാര്‍ലൈറ്റ് നീലനിറം, അതിന്റെ പ്രീമിയം ക്രോസ്-സ്റ്റിച്ച്ഡ് മറൂണ്‍ സീറ്റിനൊപ്പം ഇണങ്ങിച്ചേരുന്നു. ബീജ് പാനലുകള്‍ ബോഡിയുടെ തന്നെ നിറമുള്ള പില്യണ്‍ ഹാന്‍ഡിലുകള്‍, സ്റ്റൈലിഷ് ക്രോം എന്നിവയും ജുപ്പിറ്റര്‍ ഗ്രാന്‍ഡിന് പ്രത്യേക ദൃശ്യഭംഗി നല്‍കുന്നു. ടി വി എസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡിന് ഡിസ്‌ക്, ഡ്രം എന്നീ രണ്ട് പതിപ്പുകളാണുള്ളത്. ഡിസ്‌ക് എക്‌സ് ഷോറൂം – ഡല്‍ഹി വില 59,648 രൂപയും, ഡ്രമിന്റെത് 55,936 രൂപയും ആണ്.