ബ്രൂവറി വിവാദം സര്‍ക്കാറിന് പാഠമാകണമെന്ന് കാനം

Posted on: October 8, 2018 5:08 pm | Last updated: October 9, 2018 at 10:10 am

കോട്ടയം: പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ബ്രൂവറി അനുമതി റദ്ദാക്കിയ വിഷയം സര്‍ക്കാറിന് പാഠമാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയങ്ങളെ ഗൗരവമായി സര്‍ക്കാര്‍ കാണണം. നവകേരള നിര്‍മാണ സമയത്ത് വിവാദങ്ങള്‍ വേണ്ടെന്ന് കരുതിയാണ് ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയതെന്നും കാനം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളെ ഇടതുപക്ഷം ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി സര്‍ക്കാരായാലും ഇടതു സര്‍ക്കാരായാലും സുപ്രീം കോടതി വിധി നടപ്പാക്കാനേ ശ്രമിക്കൂ. ഭരണഘടനാപരമായ ചുമതല മാത്രമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.