Connect with us

International

സാമ്പത്തിക ശാസ്ത്ര നൊബേല്‍ നോര്‍ദൗസിനും റോമറിനും

Published

|

Last Updated

സ്‌റ്റോക്ക്‌ഹോം: 2018ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം രണ്ട് പേര്‍ക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വില്യം ഡി നോര്‍ദൗസ്, പോള്‍ എം റോമര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനാണ് പുരസ്‌കാരം. രാജ്യാന്തര സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള സ്ഥിരവളര്‍ച്ചയും ലോക ജനതയുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള തിയറികളാണ് ഇരുവരും രൂപപ്പെടുത്തിയത്.

എല്ലാ രാജ്യങ്ങള്‍ക്കും അവിടെ നിന്നു പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തില്‍ “കാര്‍ബണ്‍ ടാക്‌സ്” ഏര്‍പ്പെടുത്തണമെന്നതായിരുന്നു നോര്‍ഡ്ഹൗസിന്റെ സിദ്ധാന്തം. വിവിധ രാജ്യങ്ങളുടെ കാലാവസ്ഥാ നയങ്ങള്‍ എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതെന്നും അദ്ദേഹം പഠനവിധേയമാക്കി.

ഒരു മില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 7.4 കോടിരൂപ) സമ്മാനത്തുകയുള്ള പുരസ്‌കാരം 1968ലാണ് ഏര്‍പ്പെടുത്തിയത്. ആല്‍ഫ്രഡ് നോബലിന്റെ 1895ലെ വില്‍പത്ര പ്രകാരം ഏര്‍പ്പെടുത്തിയ അഞ്ച് പുരസ്‌കാരങ്ങളിലൊന്ന് കൂടിയാണ് സാമ്പത്തിക നൊബേല്‍ പുരസ്‌കാരം.

Latest