അനുയായികള്‍ ആനപ്പുറത്തേറ്റിയ അസാം ഡെപ്യൂട്ടി സ്പീക്കര്‍ പിടിവിട്ട് റോഡില്‍ വീണു-വീഡിയോ

Posted on: October 8, 2018 10:45 am | Last updated: October 8, 2018 at 12:17 pm

കരീംഗഞ്ച്: അനുയായികള്‍ ആനപ്പുറത്തേറ്റിയ അസാം ഡപ്യൂട്ടി സ്പീക്കര്‍ ആനപ്പുറത്തുനിന്നും നിലതെറ്റി റോഡിലേക്ക് വീണു. അസാം നിയമസഭയിലേക്ക് പുതുതായി നിയമിതനായ ഡപ്യൂട്ടി സ്പീക്കര്‍ ക്രിപനാഥ് മല്ലായാണ് അപകടത്തില്‍പ്പെട്ടത്.

ഡപ്യൂട്ടി സ്പീക്കറായ ശേഷം സ്വന്തം മണ്ഡലമായ റാതബാരിയിലെത്തിയ ക്രിപനാഥിനെ അനുയായികള്‍ സ്വാഗതം ചെയ്തത് ആനപ്പുറത്തേറ്റിയാണ്. എന്നാല്‍ അല്‍പ്പ ദൂരം ആനപ്പുറത്ത് സഞ്ചരിച്ച ഡപ്യൂട്ടി സ്പീക്കര്‍ പിടിവിട്ട് റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ പരുക്കുകളൊന്നുമില്ലാതെ ക്രിപനാഥ് രക്ഷപ്പെട്ടു. ആന ഇടഞ്ഞതാണ് അപകടത്തിന് കാരണമെന്നും പറയപ്പെടുന്നു.