3009,500 റിയാലിന്റെ കള്ള നോട്ടുകള്‍ കടത്താനുള്ള ശ്രമം വിഫലമാക്കി

Posted on: October 7, 2018 8:48 pm | Last updated: October 7, 2018 at 8:48 pm

ജിദ്ദ. സഊദിയിലേക്ക് വന്‍ തോതില്‍ കള്ളനോട്ടുകള്‍ കടത്താനുള്ള ശ്രമം വിഫലമാക്കിയതായി സഊദി കസ്റ്റംസ് അറിയിച്ചു. 3009,500 റിയാലിന്റെ കള്ള നോട്ടുകളാണ് അതിര്‍ത്തിവഴി സൗദിയിലേക്ക് കടത്താന്‍ ശ്രമം നടത്തിയത്. 500 റിയാല്‍ കറന്‍സി നോട്ടുകളാണ് പിടിച്ചെടുത്തത്.

മറ്റൊരു സംഭവത്തില്‍ മോട്ടോര്‍ സൈക്കിളില്‍ ഒളിപ്പിച്ച് മയക്കു മരുന്നു ഗുളികകള്‍ കടത്താനുള്ള ശ്രമവും പരാജപ്പെടുത്തിയതായി കസ്റ്റംസ് അറിയിച്ചു 50 കീസുകളിലായി 49830 മയക്കു മരുന്നു ഗുളികകളാണ് സഊദി തെക്കന്‍ അതിര്‍ത്തി വഴി സഊദിയിലേക്കു കടത്താന്‍ശ്രമിച്ചത്.