Connect with us

Gulf

ജിദ്ദ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ കെട്ടിടം ഉടന്‍ ഒഴിയണമെന്ന് കോടതി

Published

|

Last Updated

ജിദ്ദ. ജിദ്ദ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ കെട്ടിടം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ബോയ്‌സ് സ്‌കൂള്‍ കെട്ടിടമാണ് എത്രയും വേഗം ഉടമസ്ഥന് ഒഴിഞ്ഞു കൊടുക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വാടകയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കേസിനു കാരണം. ഒരാഴ്ചക്കകം ഒഴിഞ്ഞില്ലങ്കില്‍ ബലമായി ഒഴിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഒരാഴ്ചക്കു കാത്ത് നില്‍ക്കാതെ കെട്ടിട ഉടമ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു. ഫര്‍ണീച്ചറുകളും മറ്റു വസ്തുക്കളും നീക്കം ചെയ്തു തുടങ്ങി.
അതേ സമയം, സ്‌കൂള്‍ കെട്ടിടം ഒഴിഞ്ഞു കൊടുക്കരുതെന്നും വിഷയത്തില്‍ എത്രയും വേഗം ഇടപെടണമന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കേന്ദ്ര മന്ത്രി സുഷമ സ്വരാജിന് പരാതികള്‍ അയച്ചു തുടങ്ങി.