ഹെയ്തിയില്‍ ഭൂകമ്പത്തില്‍ 11 മരണം;നൂറോളം പേര്‍ക്ക് പരുക്കേറ്റു

Posted on: October 7, 2018 12:48 pm | Last updated: October 7, 2018 at 2:33 pm

പോര്‍ട്ട് ഓഫ് പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ ഭൂകമ്പത്തില്‍ 11 പേര്‍ മരിച്ചു. സംഭവത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.10നായിരുന്നു രാജ്യത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായിരിക്കുന്നത്. പോര്‍ട്ട് ഡി പെയ്ക്‌സില്‍നിന്ന് 19 കി.മി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തില്‍ ജയില്‍ കെട്ടിടമുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 2010ല്‍ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ രണ്ട് ലക്ഷത്തോളം പേര്‍ മരിക്കുകയും മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.