തന്ത്രി കുടുംബം ചര്‍ച്ചക്ക് വരുമോയെന്ന് നോക്കാം: മുഖ്യമന്ത്രി

Posted on: October 7, 2018 11:43 am | Last updated: October 7, 2018 at 12:50 pm

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തന്ത്രി കുടുംബം വ്യക്തമാക്കിയതിന് പിറകെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രി കുടുംബം ചര്‍ച്ചക്ക് വരുമോയെന്ന് നോക്കാമെന്ന് തന്നെ കണ്ട മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സമവായ ചര്‍ച്ചയില്‍ തന്ത്രി കുടുംബത്തിന് പുറമെ പന്തളം കുടുംബവും പിന്മാറിയിരുന്നു. എന്‍എസ്എസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇരുവിഭാഗവും ഈ തീരുമാനെടുത്തത്. വിധിയില്‍ പു:പരിശോധന ഹരജി നല്‍കിയ ശേഷമാകാം ചര്‍ച്ചയെന്നാണ് ഇരു വിഭാഗത്തിന്റേയും നിലപാട്.