Connect with us

Kerala

ശബരിമലയില്‍ കേരളാ പോലീസ് വന്നില്ലെങ്കില്‍ ഇതര സംസ്ഥാന പോലീസിനെ എത്തിക്കും: ബെഹ്‌റ

Published

|

Last Updated

കൊച്ചി: ശബരിമല വിധിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് പോലീസിന്റെ ഉത്തരവാദിത്വമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയിലെ ഡ്യൂട്ടിക്ക് കേരള പോലീസിലെ വനിതകള്‍ സ്വമേധയ വന്നില്ലെങ്കില്‍ ഇതര സംസ്ഥാനത്തെ വനിതാ പോലീസുകാരെ എത്തിക്കാനുള്ള സഹായം തേടും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണ് വനിതാ പോലീസിനെ നിയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഒക്ടോബറില്‍ തന്നെ വനിതാ പോലീസുകാരെ നിയോഗിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.