പത്തനംതിട്ട ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Posted on: October 6, 2018 6:16 pm | Last updated: October 6, 2018 at 7:39 pm

പത്തനംതിട്ട: ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ യുവമോര്‍ച്ച നേതാക്കളെയടക്കം പോലീസ് മര്‍ദിച്ചെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു.