അധ്യാപികയുടെ മര്‍ദനത്തില്‍ രണ്ടാം ക്ലാസുകാരന്റെ കൈ ഞരമ്പ് മുറിഞ്ഞു

Posted on: October 6, 2018 3:03 pm | Last updated: October 6, 2018 at 4:47 pm

കണ്ണൂര്‍: പരീക്ഷയില്‍ ഉത്തരം തെറ്റിച്ചതിന് അധ്യാപിക സ്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് മര്‍ദിച്ചതിനെത്തുടര്‍ന്ന് രണ്ടാം ക്ലാസുകാരന്റെ കൈ ഞരമ്പ് മുറിഞ്ഞു. പരുക്കേറ്റ വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കണ്ണൂര്‍ മമ്പറത്തെ സ്‌കൂളിലാണ് സംഭവം. ഉത്തരം തെറ്റിച്ചതിന് അധ്യാപിക സ്റ്റീല്‍ സ്‌കെയിലുകൊണ്ട് കുട്ടിയുടെ കൈവെള്ളയില്‍ അടിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് കൈവെള്ളയിലെ ഞരമ്പ് മുറിഞ്ഞ് രക്തം പ്രവഹിച്ചതോടെ സ്‌കൂള്‍ അധിക്യതര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശസ്ത്രക്രിയ പൂര്‍ത്തിയായ കുട്ടിക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. സ്‌കൂള്‍ അധിക്യതര്‍ ഒത്ത് തീര്‍പ്പിന് ശ്രമിച്ചെങ്കിലും വഴങ്ങാത്ത കുട്ടിയുടെ മാതാപിതാക്കള്‍ നിയമവഴി തേടുമെന്നാണ് അറിയുന്നത്.