അതിതീവ്ര മഴക്ക് സാധ്യത: തെന്‍മല പരപ്പാര്‍ അണക്കെട്ട് തുറന്നു; കോഴിക്കോട് കക്കയം, കക്കി ആനത്തോട് അണക്കെട്ടുകള്‍ ഉച്ചയോടെ തുറക്കും

Posted on: October 5, 2018 10:22 am | Last updated: October 5, 2018 at 3:40 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തെന്‍മല പരപ്പാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്ററുകള്‍ വീതമാണ് തുറന്നത്. കോഴിക്കോട് കക്കയം ഡാം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര മഴക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. കുറ്റിയാടി പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍ പറഞ്ഞു. കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് ഉച്ചയോടെ തുറക്കും. പമ്പാ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.