Connect with us

Kerala

'ദേശേര്‍ കഥ'യുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നാക്രമണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ത്രിപുരയിലെ ഇടതുപക്ഷപത്രമായ “ദേശേര്‍ കഥ” രജിസ്‌ട്രേഷന്‍ അവിടുത്തെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കിയത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്തെ പ്രസിദ്ധീകരണ നിയമങ്ങള്‍ പാലിച്ച് ത്രിപുരയില്‍ നാല് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന പത്രമാണ് “ദേശേര്‍ കഥ”. ബി.ജെ.പി. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് ത്രിപുരയില്‍ പ്രചാരണത്തില്‍ രണ്ടാം സ്ഥാനത്തുളള പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് വ്യക്തമാണ്. പത്രം പൂട്ടിക്കാന്‍ ത്രിപുര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ അടിസ്ഥാനഹരിതമാണെന്ന് വ്യക്തമായിട്ടുണ്ട്.

മാധ്യമസ്വാതന്ത്ര്യത്തിന് മാത്രമല്ല, ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടി എതിരായുളള ആക്രമണമാണിത്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുളള ഏതു ശ്രമവും ഫാസിസ്റ്റ് പ്രവണതയായേ കാണാന്‍ കഴിയൂ. എതിര്‍ശബ്ദവും വിയോജിപ്പും അടിച്ചമര്‍ത്താന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.