Gulf
അബ്ദുര്‍റഹ്മാന്‍ പരിയാരത്തിന് യാത്രയയപ്പ് നല്‍കി


അബ്ദുല്‍ റഹ്മാന്‍ പരിയാരത്തിന് സുബൈര്‍ സഖാഫി ഉപഹാരം നല്‍കുന്നു
ദമാം: മത സാമൂഹിക സാംസ്‌കാരിക രംഗത്ത് 25 വര്‍ഷമായി അല്‍ഖോബാറില്‍ നിറസാന്നിധ്യമായിരുന്ന അബ്ദുര്‍റഹ്മാന്‍ പരിയാരത്തിന് യാത്രയയപ്പ് നല്‍കി. രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി നാഷണല്‍ കണ്‍വീനര്‍ ആയ അദ്ദേഹം സഊദി കമ്മിറ്റി രൂപവത്കരണത്തില്‍ മുഖ്യ പങ്കുവഹിച്ചു.
ഐ.സി.എഫ് അല്‍ഖോബാര്‍ സെന്‍ട്രല്‍ ഭാരവാഹിയുമായിരുന്നു. സൈനുദ്ദീന്‍ വാഴവറ്റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം ഐ.സി.എഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം ഉദ്ഘാടനം ചെയ്തു.
നിസാര്‍ കട്ടില്‍, സാദ് അമാനി, ഫഹദ്, ഉമര്‍ സഖാഫി, യൂസഫ് ബാഖവി, ഇഖ്ബാല്‍ വാണിന്മേല്‍, ശഫീഖ് പാപ്പിനിശ്ശേരി, സിദ്ദീഖ് പുല്ലാട്ട്, ബഷീര്‍ പടിയില്‍, മുനീര്‍ പാലാട്ട് സംബന്ധിച്ചു. സുബൈര്‍ സഖാഫി, ഫഹദ് മഹഌ, എന്‍ എസ് അബ്ദുല്ല ഉപഹാരങ്ങള്‍ നല്‍കി. നാസര്‍ ചിറയിന്‍കീഴ്, അബ്ദുല്‍ ഹമീദ് സംസാരിച്ചു.