Connect with us

International

യു എസ് പിന്തുണയില്ലെങ്കില്‍ സഊദി രണ്ടാഴ്ച പോലും പിടിച്ചുനില്‍ക്കില്ല: ട്രംപ്

Published

|

Last Updated

മിസ്സിസ്സിപ്പി: അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയില്ലെങ്കില്‍ സഊദി ഭരണകൂടത്തിനും രാജാവിനും രണ്ടാഴ്ചയില്‍ കാലം കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിസ്സിസ്സിപ്പിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഊദിയെ സംരക്ഷിച്ചുനിര്‍ത്തുന്നത് അമേരിക്കയാണ്. അവര്‍ സമ്പന്നരാണെന്നാണോ നിങ്ങള്‍ പറയുന്നത്? സഊദി രാജാവിനെ താന്‍ സ്‌നേഹിക്കുന്നു. പക്ഷേ, രാജാവിനെ സംരക്ഷിക്കുന്നത് അമേരിക്കയാണെന്ന് താന്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്തിയിരുന്നു. അമേരിക്കയില്ലാതെ രണ്ടാഴ്ചയില്‍ കൂടുതല്‍ സമയം സഊദി അറേബ്യക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും റാലിക്കെത്തിയ ആളുകളുടെ കരഘോഷങ്ങള്‍ക്കിടെ ട്രംപ് പറഞ്ഞു.

എന്നാല്‍ എപ്പോഴാണ് ഇക്കാര്യം സഊദി രാജാവിനോട് പറഞ്ഞതെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ് സഊദി അറേബ്യ. എണ്ണയുത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിനെതിരെ അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് വിമര്‍ശമുന്നയിച്ചിരുന്നു. എണ്ണ ഉത്പാദനം കുറക്കാന്‍ അമേരിക്ക ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അംഗീകരിക്കാന്‍ അറബ് രാജ്യങ്ങള്‍ തയ്യാറായിട്ടില്ല.

Latest