രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ പങ്കുവെച്ചു

Posted on: October 3, 2018 4:19 pm | Last updated: October 3, 2018 at 4:19 pm

സ്‌റ്റോക് ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കുവെച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഫ്രാന്‍സ് അര്‍നോള്‍ഡ്, ജോര്‍ജ് സ്മിത്ത്, ബ്രിട്ടീഷ് ഗഷേകന്‍ ഗ്രിഗറി വിന്റര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.

ബയോ ഇന്ധനം മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള എല്ലാത്തില്‍ നിന്നും പ്രോട്ടീന്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതിനാണ്. പുരസ്‌കാരം. പുരസ്‌കാരത്തുകയായ 9 ദശലക്ഷം സ്വീഡിഷ് കോര്‍ണോറിന്റെ (1.01 ദശലക്ഷം ഡോളര്‍) പകുതി അര്‍നോള്‍ഡിനും ബാക്കി പകുതി മറ്റു രണ്ട് പേര്‍ക്കും ലഭിക്കും.