പടുകൂറ്റന്‍ കര്‍ഷക റാലി ഡല്‍ഹിയിലേക്ക്; തടയാനായി വന്‍ പോലീസ് സംഘം അതിര്‍ത്തിയില്‍

Posted on: October 2, 2018 11:09 am | Last updated: October 2, 2018 at 11:46 am

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിചേരുന്ന മഹാ റാലി ഡല്‍ഹിയിലേക്കെത്തുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന റാലി ഡല്‍ഹി അതിര്‍ത്തിയിലെത്തി. റാലി നഗരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ വന്‍ പോലീസ് സംഘമാണ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 23ന് ഹരിദ്വാറില്‍നിന്നും തുടങ്ങിയ റാലിയില്‍ എഴുപതിനായിരത്തോളം കര്‍ഷകര്‍ അണിനിരക്കുന്നുണ്ട്. കാര്‍ഷിക വായ്പ എഴുതിത്തള്ളുക, കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക, ചെറുകിട കര്‍ഷകരെ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. റാലിയുടെ പശ്ചാത്തലത്തില്‍ കിഴക്ക്, വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.