Connect with us

National

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സൂചന നല്‍കി ബിഎസ്എഫ് മേധാവിയും

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സൈട്രക്ക് നടത്തിയെന്ന സൂചന നല്‍കി ബി എസ് എഫ് മേധാവി കെ കെ ശര്‍മയും. അതിര്‍ത്തിയില്‍ വേണ്ടതെല്ലാം ചെയ്തു എന്നാണ് സുരക്ഷാ സേനയുടെ ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ്മ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നു. ചിലത് നടന്നു കഴിഞ്ഞുവെന്നും തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ ക്രൂരമായി കൊലചെയ്ത ബിഎസ്എഫ് ജവാന്റെ പേര് പരാമര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഇതിന് പ്രതികാരമായി മിന്നലാക്രമണം നടത്തിയതിന്റെ സൂചനകള്‍ രാജ്‌നാഥ് സിംഗ്് നല്‍കിയത്. അതേസമയം, ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും തെന്നെ നടത്തിയിട്ടില്ല.

---- facebook comment plugin here -----

Latest