Connect with us

Kerala

പരമോന്നത കോടതിയില്‍ നിന്നുണ്ടാവേണ്ടത് മൂല്യങ്ങളെ പരിഗണിച്ചുള്ള വിധിപ്രസ്താവങ്ങള്‍: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: കുടുംബ ബന്ധത്തിന്റെയും സാമൂഹിക ജീവിതത്തിന്റെ പവിത്രതയെയും മാനിക്കുന്ന വിധികളാണ് പരമോന്നത നീതിപീഠത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.

പരസ്പര സമ്മതപ്രകാരം ആര്‍ക്കും ആരുമായും ലൈംഗികബന്ധം അനുവദനീയമാക്കുമ്പോള്‍ പരമ്പരാഗതമായി ശക്തമായി നിന്നിരുന്ന കുടുംബ ബന്ധങ്ങളെ അത് ദുര്‍ബലപ്പെടുത്തും. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തു സാമൂഹിക കെട്ടുറപ്പിനെ ദൃഢീകരിക്കുന്ന സംവിധാനമാണ് കുടുംബം. പടിഞ്ഞാറിനെ സാംസ്‌കാരികമായി എല്ലാ അര്‍ത്ഥത്തിലും അനുകരിക്കുക എന്നതാവരുത് നമ്മുടെ രീതി. സുപ്രീംകോടതി ഈ വിധിയില്‍ പുനഃപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest