Connect with us

National

ബിജെപി പ്രതിരോധത്തിലാകുന്ന സമയത്തെല്ലാം തന്റെ പേര് ഉപയോഗിക്കും: റോബര്‍ട്ട് വാദ്ര

Published

|

Last Updated

ന്യൂഡല്‍ഹി: ബിജെപി പ്രതിരോധത്തിലാകുന്ന സമയത്തെല്ലാം തന്റെ പേര് ബിജെപി ഉപയോഗിക്കാറുണ്ടെന്ന് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര. റാഫേല്‍ ഇടപാടുമായി തനിക്കെതിരെ ബിജെപി ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു വാദ്ര.

കഴിഞ്ഞ നാല് വര്‍ഷമായി ബിജെപി രാഷ്ട്രീയ ഉദേശ്യത്തോടെ തന്നെ വേട്ടയാടുകയാണ്. 56 ഇഞ്ച് നെഞ്ചളവുള്ള ആള്‍ റാഫേല്‍ കരാറിന്റെ സത്യാവസ്ഥ ജനങ്ങളോട് തുറന്നുപറയണമെന്നും വാദ്ര ആവശ്യപ്പെട്ടു. ഡസോള്‍ട്ട് ഏവിയേഷന്‍ വാദ്രയുടെ സുഹൃത്തായ സഞ്ജയ് ഭണ്ഡാര്യക്കു കരാര്‍ നല്‍കാതിരുന്നതാണ് റാഫാലില്‍നിന്നും യുപിഎ സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ കാരണമെന്ന ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

Latest