Connect with us

Kerala

ബിഷപ്പിനെ നുണപരിശോധനക്ക് വിധേയനാക്കും

Published

|

Last Updated

കോട്ടയം: നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ നുണപരിശോധനക്ക് ഹാജരാക്കാന്‍ പോലീസ് അപേക്ഷ നല്‍കും. ഇതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് അന്വേഷണ സംഘം പറഞ്ഞു. അന്വേഷണവുമായി ബിഷപ്പ് സഹകരിക്കാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി.

അതേ സമയം നുണ പരിശോധനയെ ബിഷപ്പ് എതിര്‍ക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ബിഷപ്പ് പരസ്പര വിരുദ്ധങ്ങളായ ഉത്തരങ്ങള്‍ നല്‍കുന്നത് ഏറെ പ്രയാസം സ്യഷ്ടിക്കുന്ന സാഹചര്യത്തിലാണ് നുണപരിശോധനക്ക് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്