Connect with us

National

ഇത് പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ പറ്റിയ സമയം: കരസേനാ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കാടത്വത്തിനും അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഇതാണ് പറ്റിയ സമയന്നെ് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാക്കിസ്ഥാന്റെ ഇത്തരം ചെയ്തികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ ചെയ്യുന്നത് പോലയെുള്ള മൃഗീയമായ ചെയ്തികള്‍ തിരിച്ചു ചെയ്യണമെന്നല്ല താന്‍ പറയുന്നതിന് അര്‍ഥം. മറിച്ച് അവര്‍ക്കും നമുക്ക് ഉണ്ടാകുന്ന വികാരം അനുഭവപ്പെടണമെന്നാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയും ഒന്നിച്ച് മുന്നോട്ട് പോകില്ല. ഇന്ത്യയുടെ നിലപാടുകള്‍ സുവ്യക്തമാണ്.  തീവ്രവാദത്തിന്റെ വഴികള്‍ പാക്കിസ്ഥാന്‍ ഇല്ലാതാക്കണമെന്നും കരസേനാ മേധാവി വ്യക്തമാക്കി.

---- facebook comment plugin here -----

Latest