Connect with us

National

മുത്തലാഖ് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് കേന്ദ്രത്തിന്റെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: മുത്തലാഖ് തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാജ്യസഭയില്‍ നിയമം പാസാക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നും മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാമെന്നും ബില്ലില്‍ പറയുന്നു.

വാക്കുകള്‍ വഴിയോ ടെലഫോണ്‍കോള്‍, എഴുത്ത് , ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നിവ വഴി തലാഖ് ചൊല്ലിയാലും നിയമപരമാകില്ലെന്നും ബില്ലില്‍ പറയുന്നുണ്ട്. ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതിനാല്‍ രാജ്യസഭയില്‍ പാസാക്കാനായില്ല. കഴിഞ്ഞ വര്‍ഷം ലോക്‌സഭ പാസാക്കിയ മുസ്്‌ലിം വനിതാവകാശ സംരക്ഷണ നിയമ ബില്ലിന്റെ സമാന വ്യവസ്ഥകാണ് ഓര്‍ഡിനന്‍സിലുള്ളത്. കഴിഞ്ഞ ആഗസ്റ്റില്‍ മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സമതിയെ നിയോഗിച്ചിരുന്നു.

Latest