Connect with us

Kerala

മാണിക്കെതിരെ യാതൊരു തെളിവുമില്ല; യുഡിഎഫിലേക്ക് കൊണ്ടുവന്നതില്‍ ദു:ഖമില്ല: രമേശ് ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്: ഏത് അന്വേഷണവും നടത്തിയാലും കെഎം മാണിക്കെതിരെ യാതൊരു തെളിവും ലഭിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണിയെ യുഡിഎഫിലേക്ക് കൊണ്ടുവന്നതില്‍ ദു:ഖമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വലിയ വര്‍ത്തമാനം പറയുന്ന ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്തിരുന്നപ്പോഴും മാണിക്ക് അനുകൂലമായിരുന്നു റിപ്പോര്‍ട്ട്. ജുഡീഷ്യല്‍ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സമയത്തിന് അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാറിനായില്ല. കന്യാസ്ത്രീകളെ സര്‍ക്കാര്‍ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നു. ദുരിതാശ്വാസ ധനസഹായമായ പതിനായിരം രൂപ അനര്‍ഹര്‍ തട്ടിയെടുത്തിട്ടുണ്ട്. നിലക്കല്‍-പമ്പ റൂട്ടിലെ ടിക്കറ്റ് നിരക്ക് വര്‍ധന കെഎസ്ആര്‍ടിസി പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Latest