Connect with us

National

ഭിന്നശേഷിക്കാരന്റെ കാല്‍ തല്ലിയൊടിക്കുമെന്ന് കേന്ദ്ര മന്ത്രി സുപ്രിയോയുടെ ഭീഷണി

Published

|

Last Updated

അസനോള്‍: ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കവെ സദസിലുള്ളയാളുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേന്ദ്ര മന്ത്രി വിവാദത്തില്‍. കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ ആണ് ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന ചടങ്ങില്‍ ഭീഷണി മുഴക്കിയത്.

മന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെ സദസിലുള്ള ഒരാള്‍ എഴുന്നേറ്റ് നടന്നു. ഇതില്‍ പ്രകോപിതനായ മന്ത്രി ഇനി നിങ്ങള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാല്‍ തല്ലിയൊടിച്ച് ഒരു ക്രച്ചസ് തരുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.അസനോളില്‍നിന്നുമുള്ള ബിജെപി എംപിയായ സുപ്രിയോ ഇതിന് മുമ്പും ഔചിത്യമില്ലാത്ത പ്രസ്താവനകളിലൂടെ വിവാദത്തില്‍പ്പെട്ടിരുന്നു.