Connect with us

Gulf

അഭയാര്‍ഥികുട്ടികളുടെ വിദ്യാഭ്യാസത്തിന് പത്തുകോടി ദിര്‍ഹം

Published

|

Last Updated

ദുബൈ: അഭയാര്‍ഥി കുട്ടികളുടെ വിദ്യാഭ്യാസത്തിന് പത്തുകോടി ദിര്‍ഹം നീക്കിവെച്ചതായി അബ്ദുല്‍ അസീസ് അല്‍ ഗുറൈര്‍ എജ്യുക്കേഷന്‍ ഫണ്ട് അധികൃതര്‍ അറിയിച്ചു. യു എ ഇ, ജോര്‍ദാന്‍, ലബനോന്‍ എന്നിവിടങ്ങളിലെ കുഞ്ഞുങ്ങള്‍ക്കാണ് സഹായം ലഭിക്കുക. മൂന്നു വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്തു തീര്‍ക്കും. ഈ മാസം 4.5 കോടി ദിര്‍ഹം നല്‍കും. 6,500 കുട്ടികളുടെ ഹൈസ്‌കൂള്‍, വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന് ഉപകാരപ്പെടും. എമിറേറ്റ്‌സ് റെഡ് ക്രസന്റ്, യൂണിസെഫ് എന്നിവ വഴിയാണ് യു എ ഇയില്‍ സഹായം വിതരണംചെയ്യുക. ആഭ്യന്തരക്കുഴപ്പവും മറ്റും മൂലം മാതൃരാജ്യത്തേക്ക് പോകാന്‍ കഴിയാത്ത യു എ ഇയിലെ കുട്ടികളെയാണ് സഹായത്തിന് ആദ്യം പരിഗണിക്കുക.

Latest