Connect with us

International

അമേരിക്കയില്‍ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് തീരത്തോട് കൂടുതല്‍ അടുക്കുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: ഭീതി വിതച്ചുകൊണ്ട് ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തോട് കൂടുതല്‍ അടുക്കുന്നു. ഇന്നലെ 175 ക.മി വേഗതയില്‍ വീശിയിരുന്ന കാറ്റിന്റെ വേഗം 165 കി.മി ആയി കുറഞ്ഞിരുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞുവെങ്കിലും കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

തീരങ്ങളില്‍ നാല് മീറ്ററിലധികം ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലകളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞ് പോകാന്‍ അധിക്യതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിനെത്തുടര്‍ന്ന് നോര്‍ത്ത്, സൗത്ത് കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നായി 17 ലക്ഷത്തോളം മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്.

Latest