Connect with us

Kerala

ഭീഷണി പ്രസംഗത്തില്‍ പികെ ബഷീര്‍ എംഎല്‍എക്ക് തിരിച്ചടി; കേസ് പിന്‍വലിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: പി.കെ.ബഷീര്‍ എംഎല്‍എക്കെതിരായ ഭീഷണി പ്രസംഗ കേസ് റദ്ദാക്കിയ മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി.
കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

കേസ് തുടരണമെന്ന് മജിസ്‌ട്രേട്ട് കോടതിയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ പോസ്റ്റ് ഓഫീസ് ആകേണ്ട ആളല്ല പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന് കോടതി പറഞ്ഞു.

സാക്ഷി പറയാന്‍ കോടതിയില്‍ പോയാല്‍ ജീവനോടെ തിരിച്ചുവരില്ലെന്നായിരുന്നു ബഷീറിന്റെ പ്രസംഗം.

Latest