Connect with us

International

കേരളത്തിലെ പ്രളയം കാലാവസ്ഥാ വ്യതിയാനത്താല്‍ : യുഎന്‍ സെക്രട്ടറി ജനറല്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: കേരളത്തിന് മുന്നറിയിപ്പുമായി യുഎന്‍. കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. കാലാവസ്ഥാ വ്യതിയാനം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ്. പ്രക്യതിയിലേക്കുള്ള കടന്ന് കയറ്റത്തെത്തുടര്‍ന്നാണ് പ്രളയമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയത്തെയെന്ന പോലെ 2017ല്‍ പ്യൂട്ടോറിക്കയിലുണ്ടായ മരിയ കൊടുങ്കാറ്റും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണ്. കാലാവസ്ഥാ വ്യതിയാനം നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും അതിന്റെ അടിയന്തര സ്വഭാവം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും ഗുട്ടറസ് പറഞ്ഞു.

---- facebook comment plugin here -----

Latest