കൊല്ലം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടേത് ആത്മഹത്യയെന്ന് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പോലീസിന് ലഭിച്ച നിഗമനങ്ങളാണ് സംഭവം ആത്മഹത്യയാണെന്ന സൂചന നല്‍കുന്നത്.
കിണറ്റിലെ വെള്ളം തന്നെയാണ് ശരീരത്തിലും കണ്ടെത്തിയിരിക്കുന്നത്. വയറ്റില്‍നിന്നും നാഫ്തലിന്‍ ഗുളികകളും ലഭിച്ചിട്ടുണ്ട്. കൈത്തണ്ടയിലെ മുറിവുകളല്ലാതെ മറ്റ് പാടുകളൊ മുറിവുകളൊ ശരീരത്തിലില്ല. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സിസ്റ്റര്‍ സി ഇ സൂസമ്മയെ(55) കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖത്തെത്തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായിരുന്നു സിസ്റ്ററെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.