Connect with us

Kerala

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് അറ് വരെയാണ് ഹര്‍ത്താല്‍. പ്രളയബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ബന്ദും പുരോഗമിക്കുകയാണ്.

അതിനിടെ, പ്രക്ഷോഭങ്ങള്‍ക്കിടെയും ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് കൂടിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രകടനങ്ങളും ധര്‍ണയും നടത്തും.

Latest