Connect with us

National

തെലങ്കാന നിയമസഭ കാലാവധിക്ക് മുമ്പേ പിരിച്ചുവിട്ടു

Published

|

Last Updated

ഹൈദരാബാദ്: കാലാവധി കഴിയുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കനാ നിയമസഭ പിരിച്ചുവിട്ടു. തെലങ്കാന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച പ്രമേയം പാസ്സാക്കി. തീരുമാനം ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ അംഗീകരിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ചന്ദ്രശേഖര റാവുവിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദശിച്ചു.

കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, മിസ്സോറാം സംസ്ഥാനങ്ങള്‍ക്ക് ഒപ്പം തിരഞ്ഞെടുപ്പ് നടത്താനാണ് ടിആര്‍എസിന്റെ ആസൂത്രിത നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ബിജെപിക്ക് അനുകൂലമായി കാര്യങ്ങള്‍ നീക്കുമോ എന്ന സംശയമാണ് ചന്ദ്രശേഖര റാവുവിനെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

നിയമസഭാ പിരിച്ചുവിടുന്നതിന് മുമ്പ് റാവു ചീഫ സെക്രട്ടറി എസ്‌കെ ജോഷി, സര്‍ക്കാറിന്റെ മുഖ്യ ഉപദേഷ്ടാവ് രാജീവ് ശര്‍മ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് നര്‍സിംഗ് റാവു, നിയമസഭാ സെക്രട്ടറി നരസിംഗഹ റാവു തുടങ്ങിയവര്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

Latest