Connect with us

National

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബഞ്ചിന്റെതാണ് നടപടി. പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.

27 വര്‍ഷമായി ജയില്‍ വാസമനുഷ്ടിക്കുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവര്‍ ഇതോടെ ജയില്‍മോചിതരാകുമെന്ന് ഉറപ്പായി. ഇവരുടെ ജയില്‍മോചനം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറിന് ഗവര്‍ണറെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.

2016ല്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെയാണ് രാജീവ് വധക്കേസ് പ്രതികളെ വിട്ടയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Latest