നൂറോളം യാത്രക്കാര്‍ക്ക് രോഗബാധ; എമിറേറ്റ്‌സ് വിമാനം യുഎസില്‍ തടഞ്ഞു

Posted on: September 5, 2018 11:09 pm | Last updated: September 5, 2018 at 11:16 pm
SHARE

ന്യൂയോര്‍ക്ക്: നൂറിലധികം യാത്രക്കാര്‍ക്ക് അസുഖബാധയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം യുഎസില്‍ തടഞ്ഞു. യുഎസിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.

521 യാത്രക്കാരില്‍ നൂറിലധികം പേര്‍ അസുഖ ലക്ഷണങ്ങള്‍ കാണിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ചുമയുമാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണോ എന്നും സംശയിക്കുന്നുണ്ട്. അതേസമയം പത്ത് പേര്‍ക്കാണ് അസുഖബാധയുണ്ടായതെന്ന് വിമാനക്കമ്പനി വക്താവ് പറഞ്ഞു.

സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ388 ഇനത്തില്‍പെട്ടതാണ് വിമാനം.